ഓക്​സിജൻ ക്ഷാമം: വീണ്ടും ഗോവ ​െമഡിക്കൽ​ കോളജിൽ കൂട്ട മരണം; വ്യാഴാഴ്ച മണിക്കൂറുകൾക്കിടെ മരിച്ചത്​ 15 പേർ

Latest ഇന്ത്യ

പനാജി: ഓക്​സിജൻ ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ട്​ മണിക്കുറുകൾക്കുള്ളിൽ ഗോവ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഇതേ പ്രതിസന്ധിക്കിരയായി മരിച്ചത് 15 പേർ. വ്യാഴാഴ്ച പുലർച്ചെ രണ്ടിനും ആറിനുമിടയിലാണ്​ ഓക്​സിജൻ വിതരണ അളവ്​ കുറഞ്ഞ്​ വൻദുരന്തം സംഭവിച്ചത് .

അർധരാത്രിക്കു ശേഷം ഓക്​സിജൻ അളവ്​ കുറയുന്നത്​ ശ്രദ്ധയിൽ പെട്ട്​ ആശുപത്രിയിലെ ഡോക്​ടർമാരും രോഗികളുടെ ബന്ധുക്കളും അധികൃതരെ നിരന്തരം ബന്ധപ്പെ​ട്ടെങ്കിലും നടപടി വൈകുക​യായിരുന്നു. ഇതാണ്​ കൂട്ട മരണത്തിനിടയാക്കിയത്​.

Leave a Reply

Your email address will not be published. Required fields are marked *