കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ തൊഴില്‍ മേഖല അടഞ്ഞതോടെ ദുരിതത്തിലായ സാധാരണക്കാര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ ഏറെ ആശ്വസമായി. കഴിഞ്ഞവര്‍ഷവും കോവിഡ് കാലത്ത് ദീനാര്‍ യുവജനസംഘം ഇത്തരത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കിറ്റുകള്‍ സംഘം പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
വിതരണത്തിന് പ്രസിഡന്റ് ഖാദര്‍ സലാമിയ, സെക്രട്ടറി ബദറുദ്ദീന്‍, വൈസ് പ്രസിഡണ്ട് അര്‍ഫ, ട്രഷറര്‍ ജംഷീദ്, അംഗങ്ങളായ അന്‍ഷീദ്, നസറുദ്ദീന്‍, സുറൈസ്, ഷാബിര്‍, സവാദ്, അഷ്‌റഫ്, റഹീം, അമ്മു, റിയാസ്, അഷ്ഫര്‍, ഷാനി എന്നിവര്‍ നേതൃത്വം നല്‍കി.
