തിരുവനന്തപുരം: അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പം കോവിഡ് വ്യാപിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ എല്ലാ തൊഴിൽ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭക്ഷ്യ,സിവിൽ സപ്ലൈസ്.എഫ്സിഐ തുടങ്ങിയ വിവിധ വകുപ്പുകളിലെ ജീവനക്കാരെ വാക്സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.