കോവിഡ്: സൗദിയിൽ ഇന്ന് 1,136 പേർക്ക്​ കോവിഡ് രോഗം; 10 മരണം; 8775 പേർ ചികിത്സയിൽ

Latest ഗൾഫ്

ജിദ്ദ: സൗദിയിൽ ഇന്ന് 1,136 പേർക്ക്​ പുതുതായി കോവിഡ് സ്​ഥിരീകരിച്ചു. 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,775 ആണ്. ഇവരിൽ 1,331 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. .

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,38,705 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,22,706 ഉം ആയി. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,224 ആയി.

Leave a Reply

Your email address will not be published. Required fields are marked *