തിരുവനന്തപുരം: കാറിൽ കടത്തി കൊണ്ടുവന്ന 400 കിലോയിലധികം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട മുക്കംപാലമൂട്ടിൽ നടത്തിയ പരിശോധനയിൽ ആണ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരികൃഷ്ണൻ,വള്ളക്കടവ് സ്വദേശി അഷ്‌കർ എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
