പയ്യന്നൂർ: പ്രവാസിയുടെ ഭാര്യ മൂന്ന് വയസുള്ള കുഞ്ഞുമായി കാമുകനോടൊപ്പം ഒളിച്ചോടിയതായി പരാതി. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 25കാരിയാണ് കാമുകനോടൊപ്പം മുങ്ങിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് യുവതി കുഞ്ഞിനേയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പറയുന്നു.വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെതുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല.
പിന്നീട് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ യുവാവിനൊപ്പം പോയതാണെന്ന് മനസിലായതായി ബന്ധുക്കൾ പറഞ്ഞു.ഇരുവരും നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. യുവതിയുടെ മാതാവിന്റെ പരാതിയിൽ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ യുവതി കുഞ്ഞിനേയും കൂട്ടി യുവാവുമായി പൊലീസ് സ്റ്റഷനിൽ ഹാജരായി. കോടതിയിൽ ഹാജരാക്കിയ യുവതി കാമുകനൊപ്പം പോയി.