ശാർജ: കാസർകോട് സ്വദേശി ശാർജയിൽ
കുഴഞ്ഞുവീണ് മരിച്ചു. ആദൂരിലെ ഫാറൂഖ് (38) ആണ് മരിച്ചത്. പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് സീനിയർ മുദരിസുമായിരുന്ന പരേതനായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ മകനാണ്.
വ്യാഴാഴ്ച രാത്രി താമസ സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമെന്നാണ് നിഗമനം. ഡോക്ടർ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ജനുവരി 21 ന് ആയിരുന്നു ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ മരണം. അതിനിടെ അപ്രതീക്ഷിതമായി എത്തിയ രണ്ടാമത്തെ മരണം കുടുംബത്തിന് ആഘാതമായി.
നഫീസയാണ് മാതാവ്.
സഹോദരങ്ങൾ: മുഹമ്മദ്, സിദ്ദീഖ്, ഹംസ, ഉസ്മാൻ (യുഎഇ), മുഹമ്മദലി ഹിമമി സഖാഫി, യൂസുഫ്, സൗദ.