ആലപ്പുഴ : കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ മകൻ കുടുംബവീടിന്റെ ഗേറ്റ് പൂട്ടി. തുടർന്ന് പൊലീസ് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ ഗേറ്റിന്റെ പൂട്ടുപൊളിച്ച്, ഇയാളുടെ അയൽവക്കത്ത് താമസിക്കുന്ന മകളുടെ പറമ്ബിൽ അമ്മയ്ക്ക് ചിതയൊരുക്കി.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് പുത്തൻപുരയ്ക്കൽ പരേതനായ പി.കെ. സുകുമാരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ശിവാനി (82) ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്.
എന്നാൽ മൃതദേഹം കൊണ്ടുപോകുന്നതിന് മകനും മരുമകളും തടസം നിൽക്കുകയായിരുന്നു. ജനപ്രതിനിധികളും പൊലീസും സംസാരിച്ചിട്ടും ഗേറ്റ് തുറക്കാത്തതിനാൽ പൂട്ട് മുറിച്ച് മൃതദേഹം മകളുടെ
വീട്ടിലെത്തിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംസ്കരിച്ചു.