ആട്ടിൻ കൂടിൽ ബൾബ് കത്തിയില്ല; പരിശോധിക്കാൻ എത്തിയ കർഷക തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Latest പ്രാദേശികം

മുള്ളേരിയ:ആട്ടിൻ കൂടിൽ ബൾബ് കത്തിയില്ല;

പരിശോധിക്കാൻ എത്തിയ കർഷക തൊഴിലാളി ഷോക്കേറ്റ് മരിച്ചു.ഇന്നലെ വൈകുന്നേരം വീട്ടിൽ വെച്ചാണ് അപകടം.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നാടിനെ നടുക്കി.അഡൂർ കോരിക്കണ്ടം, ഒഡ്യപദവ് പട്ടികജാതി കോളനിയിലെ അഡ്രുവിൻ്റെ മകൻ ഗുദ്ധ (48) ആണ് മരിച്ചത്. .. കർഷക തൊഴിലാളിയാണ്. ഭാര്യ: ലളിത, മക്കൾ: അനിൽ കുമാർ, ശൈലജ, സഹോദരൻ : മോഹന
ആദൂർ പോലീസ് സംഭവസ്ഥലത്ത് എത്തി കേസ് എടുത്തു

Leave a Reply

Your email address will not be published. Required fields are marked *