അണങ്കൂർ: മണ്ണെണ്ണ ഗോഡൗണിൽ തീപിടുത്തം. മണ്ണെണ്ണ വ്യാപാരിയായ അണങ്കൂരിലെ അബ്ദുല്ല എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിച്ചത്.
കാസർകോട്ട് നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗൺ ഭാഗികമായി കത്തിനശിച്ചു. ആളപായമായില്ല.
ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഗോഡൗണിൽ തീ പടർന്നത്. മണ്ണെണ്ണ സൂക്ഷിച്ച ഗോഡൗൺ ആയത് കൊണ്ട് തീ അതിവേഗം ആളിപ്പടർന്നു. വലിയ രീതിയിൽ പുക ഉയർന്നിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ ദേശീയപാതയിൽ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ഷോർട് സർക്യൂട് ആണോ അപകടത്തിന് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.