മൂടല്‍മഞ്ഞ്; കോഴിക്കോട് നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു

Latest ഇന്ത്യ കേരളം പ്രാദേശികം

മൂടൽ മഞ്ഞു കാരണം കോഴിക്കോട് നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു.

മസ്കത്തിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകുന്നത്.

കനത്ത മൂടല്‍ മഞ്ഞ് കാരണം രാത്രി 2 മണി മുതൽ കരിപ്പൂര്‍ വിമാന ത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിയില്ല.

വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാരുടെ തിരക്കാണ്.

ഒമാനിൽ നിന്നുള്ള സലാം എയർ കൊച്ചിയിലും ഖത്തർ എയർവെയ്സ് തിരുവനന്തപുരത്തും ഇറക്കി.

Leave a Reply

Your email address will not be published. Required fields are marked *