കാസർകോട്:കോവിഡ് സേവനത്തിൽ മാനവീകതയുടെ സൗഹൃദം തീർത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ വീണ്ടും മാതൃക സൃഷ്ടിച്ചു.
കോവിഡ് മൂലംസ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കാസർകോട്ടെ പ്രമുഖ ഹോമിയോ ഡോക്ടർ പി.ഇട്ടി രവിയുടെ മൃത്ദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ രുടെയും വാർഡ് മെമ്പർ ഹനീഫയുടെയും സാന്നിദ്ധ്യത്തിൽ കുടുംബാംഗങ്ങളോടൊപ്പം കൊല്ലങ്കാനത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കാസർകോട് സി.എച്ച് സെന്റർ കോഡിനേറ്റർ അഷ്റഫ് ഇടനീരിന്റെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സി.ബി ലത്തീഫ് അബൂബക്കർ കരുമാനം, ഗഫൂർ ബേവിഞ്ച, ബഷീർ കടവത്ത്, ഫൈസൽ പൈച്ചു ചെർക്കള,കിദാസ് ബേവിഞ്ച, മുസ്തഫ പള്ളം, എന്നിവരാണ് മൃതദേഹം സംസ്കരിച്ചത്