സൗജന്യ മെഡിക്കൽ ക്യാമ്പ് കുമ്പള: ബന്തിയോട് വെൽകെയർ മൾട്ടിപ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

രാവിലെ പത്തു മണി മുതൽ രണ്ടു മണി വരെ ക്ലിനിക്കിൽ വച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ഇ എൻ ടി, ശിശുരോഗ വിദഗ്ദൻ, എല്ലു രോഗവിദഗ്ദൻ, ജനറൽ ഫിസിഷ്യൻ എന്നിവരുടെ സേവനം ലഭ്യമാക്കും. കൂടാതെ പൗരാണിക ചികിത്സാ സമ്പ്രദായമായ ഹിജാമയും ലഭ്യമാക്കും.
ഡോ. ജിതിൻ മോഹനൻ, വെൽകെയർ ക്ലിനിക്ക് മാനേജിങ് ഡയറക്ടർ എം.എ. മുഹമ്മദ് ബന്തിയോട്, പ്രശസ്ത ഹിജാമ തെറാപ്പിസ്റ്റ് കെ. അബ്ദുൽ ഹമീദ് എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *