വീണ്ടും ആള്‍ക്കൂട്ടകൊലപാതകം; പശു മോഷണം ആരോപിച്ച് യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് 34 വയസുകാരന്‍

Latest ഇന്ത്യ

ഗുവാഹത്തി: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം. ആസാമിലാണ് പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് 34 വയസുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
ആസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ കൊര്‍ജോങ്ക ഗ്രാമത്തലായിരുന്നു സംഭവം. മൊറാന്‍ എന്ന 34കാരനെയാണ് പശുവിനെ മോഷ്ടിക്കാന്‍ എത്തിയതാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

കൊദോയ് എന്ന ഗ്രാമത്തില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലെത്തിയ മൊറാനെ കന്നുകാലിയെ മോഷ്ടിക്കാന്‍ എത്തിയതാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം പിടികൂടുകയും നഗ്നനാക്കി മര്‍ദ്ദിക്കുകയുമായിരുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മര്‍ദ്ദനവിവരമറിച്ച് സ്ഥലത്തെത്തിയ പൊലീസ് മൊറാനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *