തിരുവനന്തപുരം: മദ്രസ അധ്യാപകര്‍ക്കു ശമ്പളവും അലവന്‍സുകളും നല്‍കുന്നതു സര്‍ക്കാരല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘മദ്രസ അധ്യാപകര്‍ക്കു പൊതുഖജനാവില്‍ നിന്നാണു ശമ്പളവും അലവന്‍സും നല്‍കുന്നതെന്ന പ്രചരണം വ്യാജമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.