വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനപരിശോധിക്കണമെന്ന് സമസ്ത. വഖഫ് ബോർഡിന്റെയും ദേവസ്വം ബോർഡിന്റെയും നിയമനത്തിന് സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുത്.
നിയമനത്തില്‍ സാമുദായിക പ്രാതിനിധ്യം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ മീഡിയവണിനോട് പറഞ്ഞു.
വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്.സിക്ക് വിടാൻ കഴിഞ്ഞയാഴ്ചയാണ് സർക്കാർ തീരുമാനിച്ചത്.
ഇത് പുനപരിശോധിക്കണമെന്നാണ് മുസ്തഫ മുണ്ടുപാറ ആവശ്യപ്പെടുന്നത്.
ദേവസ്വംബോർഡ് പോലെ വിശ്വാസികളെ മാത്രം റിക്രൂട്ട് ചെയ്യുന്ന മേഖലയാണ് വഖഫ്‌ബോർഡും.
അത് പോലെ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ചുകൊണ്ട് വഖഫ്‌ബോർഡിനെയും പരിഗണിക്കണമെന്നാണ് മുസ്തഫ പറയുന്നത്.