കവി കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയതിനെ വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിന്‍. ഫേസ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞുപോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന് ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. “അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില്‍ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നര്‍ത്ഥം. എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്”- ബെന്യാമിൻ കുറിച്ചു.
കേരളത്തില്‍ ബി.ജെ.പിക്കുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടു വീഡിയോകള്‍ പോസ്റ്റു ചെയ്തതിനാണ് തനിക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയതെന്ന് സച്ചിദാനന്ദന്‍ ആരോപിച്ചിരുന്നു. വാട്സാപ്പില്‍ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താന്‍ പോസ്റ്റുചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.