ഐസിഎസ്ഇ, ഐഎസ്‌സി ഫലം ഇന്ന് ; ലഭ്യമാകുന്ന വെബ്സൈറ്റുകൾ അറിയാം

Latest ഇന്ത്യ വിദ്യാഭ്യാസം/ തൊഴിൽ

ന്യൂഡല്‍ഹി ∙ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (ക്ലാസ് 12) ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്നിനാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയെന്ന് സിഐഎസ്‌സിഇ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. പരീക്ഷാഫലം സിഐഎസ്‌സിഇ ഔദ്യോഗിക വെബ്‌സൈറ്റുകളായ
▪️cisce.org,
▪️results.cisce.org
എന്നിവയിൽ ലഭ്യമാകും.

എസ്എംഎസിലൂടെയും ഫലമറിയാം

എസ്എംഎസ് ആയി ഫലം ലഭ്യമാകാൻ വിദ്യാർത്ഥികൾ യുണീക് ഐഡി 09248082883 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ICSE/ISC (Unique ID) എന്ന ഫോർമാറ്റിലാണ് എസ്എംഎസ് അയക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *