പാലക്കാട്: ആദിവാസി കോളനിയിലെ എസ്.ടി പ്രമോട്ടര്‍ക്ക് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി.
കോളനികളിലുള്ളവര്‍ക്ക് മഴക്കെടുതി കിറ്റ് പാര്‍ട്ടി അറിയാതെ വിതരണം ചെയ്തതിനാണ് പാലക്കാട് അയിലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടര്‍ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്.
മണികണ്ഠനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങള്‍ വഴി പുറത്താകുകയായിരുന്നു.
മണികണ്ഠന് ജോലി നല്‍കിയത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി അറിയാതെ പരിപാടി നടത്തിയാല്‍ ജോലി കളയുമെന്നുമായിരുന്നു സജിത്തിന്റെ ഭീഷണി.