തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മേയ് 30 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിൽ മേയ് 23 വരെയായിരുന്നു ലോക്ക്ഡൗൺ. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനമായത്.
മലപ്പുറം ജില്ലയിൽ മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നീ ജില്ലകളെ ട്രിപ്പിൾ ലോക്ക്ഡൗണിൽനിന്നും ഒഴിവാക്കി.