കോഴിക്കോട്:
പിളർപ്പ് ഒഴിവാക്കാൻ ഐഎന്‍എല്‍ നേതൃത്വം കാന്തപുരത്തെ സമീപിച്ചു,
ഐഎന്‍എല്ലിലെ തര്‍ക്കം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എപി അബ്ദുല്‍ ഹകീം അസ്ഹരി. കാസിം ഇരിക്കൂര്‍, വഹാബ് പക്ഷങ്ങളുമായി സംസാരിച്ചെന്നും പ്രശ്‌നം പരിഹരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതു മുന്നണി നേതൃത്വം കണ്ണുരുട്ടിയതിനെ തുടര്‍ന്ന് യോജിപ്പിന്റെ വഴികള്‍ ഇരുപക്ഷവും ആരായുന്നുണ്ട്. ഇതിന്റെ ഭാഗമായി അബ്ദുല്‍ വഹാബ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി ദേശീയ സെക്രട്ടറി എന്ന നിലയിലാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വഹാബ് വിശദീകരിച്ചു. തമ്മിലടിച്ചാല്‍ മുന്നണിക്ക് പുറത്താകും സ്ഥാനമെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ, വഹാബ് വിഭാഗം ഐഎന്‍എല്‍ എന്ന പേര് ഉപയോഗിക്കരുത് എന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടു. അബ്ദുല്‍ വഹാബും നാസര്‍ കോയ തങ്ങളും അടക്കമുള്ളവര്‍ പാളയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പ്രവേശിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞിട്ടുമുണ്ട്