കോവിഡിനും ലോക് ഡൗണിനുമൊപ്പം കാറ്റും മഴയും; ദുരിതാശ്വാസ ഉദ്യമങ്ങൾക്ക് ഇടവേളകളില്ലാതെ വൈറ്റ് ഗാർഡ് പ്രവർത്തകർ

Latest പ്രാദേശികം

കുമ്പള : കോവിഡിനും ലോക് ഡൗണിനും ഒപ്പം കാറ്റും മഴയും കൂടി എത്തിയതോടെ ദുരിതത്തിലായ കുമ്പള പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വാസ പ്രവർത്തനങ്ങളുമായി വൈറ്റ് ഗാർഡ് പ്രവർത്തകർ.

പഞ്ചായത്തിലെ പലയിടങ്ങളും വൈദ്യുതി മുടങ്ങിയിട്ട് മൂന്ന് ദിവസത്തോളമായി. ശക്തമായി കാറ്റിൽ മരങ്ങളും തെങ്ങുകളും വീടിന് മുകളിലേക്ക് മറിഞ്ഞു വീണു നിരവധി വീടുകൾ ഭാഗികമായി തകർന്നു. കോവിഡ് വ്യാപനം മൂലം അനവധി കുടുംബങ്ങളാണ് ക്വാറന്റൈനിൽ കഴിയുന്നത്.

ഇവർക്കൊക്കെ താങ്ങായി മരുന്ന് വിതരണം, ഭക്ഷ്യ കിറ്റ് വിതരണം, അണു നശീകരണം, രോഗികളെ ആശുപത്രിയിലെത്തിക്കൽ, വാക്സിൻ രജിസ്ട്രേഷൻ, കോവിഡ് പരിശോധനക്ക് എത്തിക്കൽ, മെഡികൽ കോളജ്, ടാറ്റാ ആശുപത്രി എന്നിവിടങ്ങളിൽ കഴിയുന്ന നാട്ടിലെ രോഗികളെ സഹായിക്കൽ, അപകടത്തിൽ പെട്ട മരങ്ങൾ മുറിച്ചു മാറ്റൽ, പഞ്ചായത്ത് എഫ് എസ് എൽ ടി കേന്ദ്രത്തിലേക്ക് വേണ്ട സഹായങ്ങൾ അങ്ങനെ എല്ലാ സഹായങ്ങളും വൈറ്റ് ഗാർഡ് പ്രവർത്തകർ ഓടിയെത്തി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *