റെയിൽവേ ട്രാക്കിൽ ഇൻസ്റ്റഗ്രാം റീൽ ഷൂട്ടിങ്‌: തീവണ്ടിതട്ടി 17-കാരൻ ഗുരുതരാവസ്ഥയിൽ (വീഡിയോ കാണാം )

Latest ഇന്ത്യ

ഹൈദരാബാദ്: റെയിൽവേ പാളത്തിൽ ഇൻസ്റ്റഗ്രാം റീൽ തയ്യാറാക്കുന്നതിനിടെ 17-കാരനെ ട്രെയിനിടിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഞായറാഴ്ച തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലിയിലുള്ള കാസിപേട്ടിലാണ് സംഭവം നടന്നത്. അപകടത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാടാനാപ്പള്ളി സ്വദേശിയായ സി.എച്ച്. അക്ഷയ് രാജാണ് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായത്.

പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ് രാജ്.ഒരു റെയിൽവേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുന്നതിന്റെ വീഡിയോ ആണ് റീലിനായി ചിത്രീകരിച്ചുകൊണ്ടിരുന്നത്. പിന്നിലൂടെ അതിവേഗതയിൽ വന്ന ട്രെയിൻ ഇയാളെ ഇടിച്ചിടുന്നതിന്റെ ദൃശ്യം വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.

ഓടുന്ന ട്രെയിൻ പശ്ചാത്തലത്തിൽ വരുന്ന തരത്തിൽ വീഡിയോ ചിത്രീകരണത്തിനുള്ള ശ്രമമാണ് നടത്തിയിരുന്നത്. മറ്റൊരു വിദ്യാർഥിയാണ് ഫോണിൽ വീഡിയോ പകർത്തിയിരുന്നത്.സാമൂഹിക മാധ്യമങ്ങളിലിടുന്നതിനായി ഇത്തരത്തിൽ വീഡിയോ നിർമിക്കുന്നതിനിടെ യുവാക്കൾ അപകടത്തിൽപ്പെടുന്നത് രാജ്യത്ത് സാധാരണമായികൊണ്ടിരിക്കുകയാണെന്ന് റെയിവേ അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *