ബോവിക്കാനം:
ഡെങ്കിപനിയും, മഴക്കാല പകർച്ച വ്യാധിയും തടയാൻ
ബോവിക്കാനം നുസ്രത്തുൽ ഇസ്ലാം സംഘം ഡ്രൈഡേ ആചരിച്ചു.
കൊതുകുകളുടെ
ഉറവിടം നശിപ്പിച്ചും, മാലിന്യം നീക്കം ചെയ്തും, അണു നശികരണം നടത്തിയുമാണ് പ്രതിരോധ പ്രവർത്തനം നടത്തിയത്.
ഓൺലൈൻ
സംഗമത്തിലൂടെ ബോധവൽക്കരണം നടത്തിയ ശേഷം
നൂറ്റി അമ്പതിൽപരം വീടുകളിലാണ് ഒറ്റദിനം കൊണ്ട് മൂന്ന് ഗ്രൂപ്പു കളാക്കി വളണ്ടിയർമാർ സേവന പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകിയത്.കൂടാതെ ലഘുലേഖകൾ വിതരണം ചെയ്തു.
അബ്ദുൽ ഖാദർ കുന്നിൽ, പ്രസിഡണ്ട് ഉമ്മർ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി സൗത്ത് സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉൽഘാടനം ചെയ്തു.
അബ്ദുൾ ഖാദർ കുന്നിൽ ലഘുലേഖ കൈമാറി.മൊയ്‌ദീൻ യേനപ്പോയ ബോധവൽക്കരണ സന്ദേശം നൽകി.
അബൂബക്കർ ചാപ്പ,ഹമീദ് മുക്രി, റസാഖ് ചാപ്പ,
അബ്ദുൽ റഹ്‌മാൻ ബെള്ളിപ്പാടി,ഫറൂഖ് പന്നടുക്കം,ശരീഫ് പന്നടുക്കം,സിദ്ദീഖ് കുണിയരി,സലാം പന്നടുക്കം, ഉമ്മർമുക്രി,
കെ.ടി.റഹീം,ചെമ്മു പന്നടുക്കം,ഹമീദ് പന്നടുക്കം,ഹമീദ് സൗത്ത്,മൊയ്‌ദീൻ ചാപ്പ ബി.കെ.ബഷീർ,
റഹീം യേനപ്പോയ,
ഇസ്മായിൽ കുവൈറ്റ്,
അഹ്‌മദ് ബെള്ളിപ്പാടി,
അർഷാദ് ഇദ്ദീൻ
നിസാം നുസ്രത്, ഇൻതിയാസ്, ജുനൈദ് കോളോട്ട്, ബി.എം. മഹമൂദ്, അസറുദ്ധീൻ മണിയങ്കോട് നേതൃത്വം നൽകി.