അധോലോകഗുണ്ടാ സിയയുടെ കൂട്ടാളി ഗൾഫിൽ ഒളിവിൽ കഴിയുന്ന കാസർകോട് ഉപ്പള സ്വദേശി റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്: മുഹമ്മദ്‌ റഫീഖ് (നപ്പട്ട റഫീഖ് ,32) കോളഞ്ച ഹൌസ് അട്ടഗോളി,കയ്യാർ, ഉപ്പള എന്നയാൾക്കെതിരെയാണ് കാസറഗോഡ് പോലീസിന്റെ അപേക്ഷ പ്രകാരം റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയാണ് ഈയിടെ മുംബൈ വിമാന താവളത്തിൽ അറസ്റ്റിലായ സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖ്.

ഇത് പ്രകാരം ഏതു രാജ്യത്തെ പോലീസിനും എവിടെ വെച്ചും ഇയാളെ അറസ്റ്റ് ചെയ്യാം.

ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരെയും റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി കാസറഗോഡ് DYSP പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *