കൊല്ലം: വീട്ടിലെ ഇരുമ്പു തൂണിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പുനുക്കന്നൂർ ആലുംമൂട് സ്വദേശി കെ.വിനോദ് (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം.
വരാന്തയിലേക്ക് പോയ വിനോദ് തൂണിൽ നിന്നും ഷോക്കേറ്റ് പിടയുന്നത് കണ്ട് അമ്മ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തെറിച്ചു വീണു. തുടർന്ന് അയൽക്കാരെത്തി ലൈൻ ഓഫാക്കി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി വയറിന്‍റെ ഇൻസുലേഷൻ ഇളകിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.