പലസ്‌തീൻകാർക്കെതിരായ ഇസ്രയേലി ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐഎം. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡിനെ നേരിടുന്നതിൽ സർക്കാരിന്‍റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചതെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആരോപിക്കുന്നത്.
ഇസ്രയേലിന്റെ നടപടികൾ മനുഷ്യാവകാശങ്ങളുടെയും യുഎൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണെന്നും വിമർശിക്കുന്നുണ്ട്. പലസ്‌തീൻകാർക്ക് പിന്തുണയുമായി ഇന്ത്യാ സർക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്നും പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുന്നു.