പെരിയ:ലോക് ഡൌൺ മൂലം ജോലി ഇല്ലാതായെങ്കിലും കാട് നിറഞ്ഞ ഒരേക്കർ സ്ഥലം പാട്ടത്തിന് എടുത്ത് വാഴ കൃഷി നടത്തി ഉപജീവനം കണ്ടത്തുകയാണ് ചാലിങ്കാലിലെ ആർ വിജയൻ.
കൂലിവേല ചെയ്താണ് വിജയൻ കുടുംബം പുലർത്തുന്നത്.കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ രണ്ടാം തവണയും ലോക് ഡൌൺ ഏർപ്പെടുത്തിയതോടെ വിജയന് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായി.
ഇതോടെയാണ് യുവാവ് വാഴ കൃഷിയിലൂടെ അതിജീവനത്തിന് പുതിയ മാർഗം കണ്ടെത്തിയത്. കൃഷിപ്പണിക്ക് മാതാവ് കല്യാണിയും വിജയനെ സഹായിക്കുന്നു. വിജയന്റെ പിതാവ് രാഘവൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഇതിനു ശേഷം കുടുംബത്തിന്റെ സംരക്ഷണ ചുമതല ഭാര്യ കല്യാണിയും മകൻ വിജയനും ഏറ്റെടുത്തു. വിജയന്റെ ഭാര്യ രാധികയും മകൻ നവനീതും വാഴ കൃഷിക്ക് വേണ്ട പ്രോത്സാഹനം നൽകി വരുന്നുണ്ട്.