കാഞ്ഞങ്ങാട് ആലാമിപ്പള്ളി കുളം പുനർജനിക്കുന്നു.

Latest പ്രാദേശികം

കാഞ്ഞങ്ങാട് ആലാമിപ്പള്ളി കുളം പുനർജനിക്കുന്നു. കാട് മൂടി മാലിന്യ കൂമ്പാരമായിരുന്ന പൊതുകുളമാണ് നവീകരിച്ച് സംരക്ഷിച്ച് നിർത്തുന്നത്.പുതിയ ബസ്സ് സ്റ്റാന്റിലേക്ക് ആവിശ്യമായ ശുദ്ധജലം ഇനി ഈ കുളത്തിൽ നിന്നാണ് എടുക്കുന്നത്. കുളം സംരക്ഷിക്കണമെന്നത് വർഷങ്ങൾ പഴക്കമുള്ള ആവശ്യമായിരുന്നു. വി.വി.രമേശൻ ചെയർമാനായിരിക്കെ തുടങ്ങി വെച്ച പ്രവൃത്തിയാണ് ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചറിലൂടെ യാഥാർത്ഥ്യമാവുന്നത്. ചെറുകിട ജലസേചന വകുപ്പ് മുഖേന നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.കുളം

സംരക്ഷിക്കുന്നതോടൊപ്പം ചുറ്റുമതിലും സൗന്ദര്യവൽക്കരണവും ഉൾപ്പെട്ടയുള്ള പ്രവൃത്തികളാണ് നടന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *