ഭിന്നശേഷികർക്ക് വാക്സിനേഷൻ കാഞ്ഞങ്ങാട് നഗരസഭയിൽ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു.

Latest പ്രാദേശികം

കാഞ്ഞങ്ങാട് നഗരസഭയിലെ ഭിന്നശേഷി കിടപ്പു രോഗികൾക്ക് കോവിഡ് വാക്സിനേഷൻ ലഭ്യമാക്കുന്നതിനായി ഹെൽപ്പ് ഡസ്ക് ആരംഭിച്ചു.പതിനെട്ട് വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് മുഖേന തയ്യാറാക്കിയ പട്ടിക പ്രകാരം ഓരോ ഗുണഭോക്താവിനെയും ഫോൺ മുഖാന്തരം
ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.ഇതിനായുള്ള ഹെൽപ് ഡസ്ക്ക് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കുന്നതാണ്.

വാക്സിൻ ലഭിക്കാൻ ഭിന്നശേഷി തെളിയിക്കുന്ന

മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും ആധാറും രജിസ്ട്രേഷൻ സമയം കൈയ്യിൽ വെക്കേണ്ടതും അതിന്റെ പകർപ്പ് വാട്സ്ആപ്പ് വഴി അയച്ചു നൽകേണ്ടതുമാണ്. Whats up നമ്പർ 9526025362. വാട്സ് അപ്പ് സൗകര്യം ഇല്ലാത്തവരാണെങ്കിൽ വാർഡ് കൗൺസിലർമാർ വഴി വിവരങ്ങൾ ശേഖരിക്കുന്നതാണ്.നഗരസഭ തല രജിസ്ട്രേഷൻ ചെയർപേഴ്സൻ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് സ്വാഗതം പറഞ്ഞു –

Leave a Reply

Your email address will not be published. Required fields are marked *