കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പ്; തീയതി നീട്ടി

Latest

ചുവടെ നൽകിയ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 20.05.2021 വരെയും പിഴയോടു കൂടെ 24.05.2021 വരെയും ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31.05.2021 വരെയും നീട്ടി:

o ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), നവംബർ 2020

o അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2020

o അഫീലിയേറ്റഡ് കോളേജുകളിലെ ആറും നാലും സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി – 2014 അഡ്മിഷൻ മുതൽ), മെയ് 2021

o ഒന്നും രണ്ടും വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ മുതൽ – വിദൂര വിദ്യാഭ്യാസം ഉർപ്പെടെ), ഏപ്രിൽ 2021

ഒന്നാം സെമസ്റ്റർ എം. ബി. എ. (ഒക്റ്റോബർ 2020), ബി. എഡ്. (നവംബർ 2020) പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 19.05.2021 വരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *