ബോവിക്കാനം :
കായിക രംഗത്ത് പുത്തൻ താരോദയങ്ങളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യവുമായി, നാട്ടിലെ ഫുട്ബോൾ രംഗത്തെ പ്രതിഭകളെ കോർത്തിണക്കി കാർഗിൽ ലെജന്റ്സ് സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗിൽ ഫ്യൂച്ചർ ലെജന്ഡ്സ് ചാമ്പ്യന്മാരായി.
ശനി ഞായർ രണ്ടു ദിവസമായി നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് ഫ്യൂച്ചർ ലെജന്റ്സിന്റെ കിരീട നേട്ടം.