കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. “കഴിവില്ലാത്ത, അധികാരഭ്രമം വീക്ഷണമില്ലാത്ത, സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇനിയും ആവർത്തിക്കും, ഉണരൂ ഇന്ത്യ,” എന്നാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.
സർദാർ വല്ലാഭായ് പേട്ടൽ പ്രതിമയുമായി ബന്ധപ്പെട്ട് 3000 കൂടി മുടക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വീഡിയോയിൽ ഒരു മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി നൽകുകയാണ് പ്രകാശ് രാജ്.
“ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ കുറിച് കുറിച്ച് നിങ്ങൾ എന്താണ് കരുതുന്നത്. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹം ആദ്യം 100 കോടിയും പിന്നീട് 500 കോടിയും നൽകുന്നു. അതേ പ്രധാനമന്ത്രി തന്നെ ഒരു പ്രതിമ പണിയാൻ 3000 കോടി ചിലവഴിക്കുന്നു. എത്രത്തോളം വിവേകമില്ലാത്ത നേതാവാണ് നമുക്കുള്ളത്,”- എന്നും പ്രകാശ് രാജ് വീഡിയോയില്‍ പറയുന്നു.