ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 396 പേര്‍ക്കെതിരെ നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 374 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 16 പേർക്കെതിരെയും ആണ് നടപടി.
മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് മൂന്ന് പേരെയും ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിന് മൂന്നുപേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.