മൊഗ്രാൽ: കോവിഡ് ദുരിതത്തെ ഏറെ പ്രതിസന്ധിയോടെ നേരിടുന്ന സമയത്ത് സാന്ത്വന സ്പർശവുമായി വി പി അബ്ദുൽ ഖാദർ ഹാജിയുടെ സേവനം ശ്രദ്ധയേമാവുന്നു.
കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡിൻ്റെ കോവിഡ് ജാഗ്രത പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനായി തൻ്റെ ഉടമസ്ഥതയിലുള്ള ഒമ്നി വാൻ വി.പി. അബ്ദുൽ ഖാദർ ഹാജി യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂരിന് കൈമാറി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ വി പി അബ്ദുൽ ഖാദർ ഹാജി ഇതിനോടകം തന്നെ ജീവ കാരുണ്യ പ്രവർത്തന രംഗത്ത് തന്റേതായ സംഭാവനകൾ നൽകി ഏവരുടെയും മനം കവർന്നിരുന്നു.