ലോക്ഡൗണിനെ തുടര്‍ന്നു തൊഴിലില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്കു 10,000 രൂപ വീതം ധനസഹായം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് ശിവമൊഗ്ഗയില്‍ വച്ചു പ്രതികരിക്കവെയാണ് ‘ഞങ്ങള്‍ കറന്‍സി അച്ചടിച്ചിറക്കണോ’ എന്നു മന്ത്രി ചോദിച്ചത്.
അടച്ചിടലിനെ തുടര്‍ന്നു റേഷന്‍ ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച കര്‍ഷകനോട് ‘പോയി മരിക്കാന്‍’ പറഞ്ഞ ഭക്ഷ്യവിതരണ മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്താവനയാണ് ഇതിനു മുന്‍പു വ്യാപക വിമര്‍ശനത്തിനിടയാക്കിയത്.
ഒടുവില്‍ മുഖ്യമന്ത്രി യെഡിയൂരപ്പ കര്‍ഷകനോട് മാപ്പു പറയുകയായിരുന്നു.