കാസറഗോഡ് ജില്ലാ കെ എം സി സി ക്രിക്കറ്റ് ഫെസ്റ്റ് 2022 ബ്രോഷർ പ്രകാശനം ചെയ്തു

Latest

അബു ദാബി : കാസറഗോഡ് ജില്ലാ കെ എം സി സി ഫെബ്രുവരി 26 ന് ശനിയാഴ്ച രാത്രി മുതൽ ഞാറാഴ്ച്ച പകൽ വരെ ഷഹാമ വോൾക്കാനോ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടുന്ന ക്രിക്കറ്റ് ഫെസ്റ്റ് 2022 ബ്രോഷർ അബു ദാബി മദിനത്ത് സായിദ് സ്‌മോക്കി കഫെയിൽ നടന്ന ചടങ്ങിൽ വെച്ച് അബു ദാബി കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ പ്രമുഖ യുവ വ്യവസായി സാജിദ് മിഹ്റാജ് കളനാടിന് നൽകി പ്രകാശനം ചെയ്തു .

.ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ അദ്ധ്യക്ഷത വഹിച്ചു.

മുജീബ് മൊഗ്രാൽ ,ആബിദ് നാലാം വാതുക്കൽ , സുൽഫി ഷേണി ,ഷാഫി നാട്ടക്കൽ ,നിസാർ ഹൊസങ്കടി ,കബീർ പടിഞ്ഞാർമൂല ,ആസിഫ് പെരിയ, അഷ്‌റഫ് ദേലംപാടി, മത്സരത്തിൽ പങ്കെടുന്ന ടീം ഒഫീഷ്യൽസ് തുടങ്ങിയവർ സംബന്ധിച്ചു.

.കാസറഗോഡ് ജില്ലയിലെ പ്രഗത്ഭ എട്ട് ക്രിക്കറ്റ് ടീമുകൾ രണ്ടു ഗ്രൂപ്പായി ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക .

വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫിയും ക്യാഷ്അവാർഡും ലഭിക്കും .

ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല സ്വാഗതവും സുലൈമാൻ കാനക്കോട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *