ലോക പുകയില വിരുദ്ധ ദിനത്തിൽ കാസറഗോഡിലെ ആദ്യത്തെ പുകവലി വിരാമ ക്ലിനിക്ക് ചെമ്മനാട് മേയ്ത്ര കെയർ ക്ലിനിക്കിൽ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ ടീച്ചർ ആണ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്.
“ഇത് വളരെ സ്വാഗതാർഹമാണ്. പുകവലിക്ക് അഡിക്റ്റഡ് ആയിട്ടുള്ള ധാരാളം ആളുകൾ ഉണ്ട്. മികച്ച ചികിത്സയും പ്രൊഫഷണൽ സഹായവും ഉപയോഗിച്ച് അവർക്ക് ഇതിൽ നിന്ന് മുക്തി നേടാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയുമെന്ന് അറിയുന്നത് വളരെ ആശ്വാസകരമാണ്”, സുഫൈജ ടീച്ചർ അഭിപ്രായപ്പെട്ടു.
ഡോ. അലി സമീൽ (എംഡി ഫിസിഷ്യൻ & ചീഫ് ഓഫ് സ്റ്റാഫ്), അർപിത സച്ചിന്ദ്രൻ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്) എന്നിവരാണ് പുകവലി വിരാമ ക്ലിനിക്കിന് നേതൃത്വം നൽകുന്നത്.
എപ്പോൾ വേണെമെങ്കിലും നിർത്താം എന്ന് കരുതിയാണ് മിക്കവാറും എല്ലാവരും തന്നെ പുകവലി ആരംഭിക്കുന്നത്. എന്നാൽ ശീലമായി കഴിഞ്ഞ ശേഷം നിർത്താൻ ശ്രമിക്കുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് തിരിച്ചറിയുക വളരെ കുറച്ചു പേർക്ക് മാത്രമേ സ്വന്തം ഇഷ്ടപ്രകാരം എന്നെന്നേക്കുമായി പുകവലി നിർത്തുവാൻ സാധിക്കുകയുള്ളു. മറ്റുള്ളവർക്ക് ഇതിനായി ശാസ്ത്രീയമായ സമീപനം ആവശ്യമാണ്. ഇത്തരത്തിൽ ശാസ്ത്രീയമായി വിഭാവനം ചെയ്യപ്പെട്ട പദ്ധതിയാണ് മേയ്ത്ര കെയർ ക്ലിനിക്കിന്റെ പുകവലി വിരാമ ക്ലിനിക്.
കൂടുതൽ വിവരങ്ങൾക്ക് 0499 435 0000/ 8139 000 195