കാസർകോട് സംയുക്ത പോലീസ് പരിശോധന: പതിനാറ് കിലോയിലധികം കഞ്ചാവ് പിടികൂടി

Latest കേരളം

കാസർകോട്: ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും നർകോട്ടിക് സെൽ ഡിവൈഎസ്പി എം.എ മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള DANSAF സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ 16കിലോ യിൽ അധികം വരുന്ന കഞ്ചാവ് പിടികൂടി.

മഞ്ചേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽKL 14 AA 2719 നമ്പർ കാറിൽ കടത്തുകയായിരുന്ന 4 കിലോയിലധികം വരുന്ന കഞ്ചാവുമായി യാസിൻ ഇമ്രാജ് എന്ന കേഡി ഇമ്രാൻ, പർവീൻ കുഞ്ചത്തൂർ എന്നിവരെ അറസ്റ്റ് ചെയ്തു.

അതുപോലെ ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാറിൽ MH 04 BN 2469 നമ്പർ കാറിൽ കടത്തുകയായിരുന്ന 12 കിലോഗ്രാമിൽ അധികം വരുന്ന കഞ്ചാവുമായി അഹമ്മദ് കബീർ എന്ന ലാലകബീർ കടങ്കോട് മടക്കര, അബ്ദുൽ രഹിമാൻ സഫ്‌വാൻ (23)പാലായി ക്വാർട്ടേഴ്‌സ് അജാനൂർ എന്നിവരെ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി എം എ മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘo അറസ്റ്റ് ചെയ്തു.

കഞ്ചാവ് പിടികൂടിയ പോലീസ് സംഘത്തിൽ എസ്.കെ ബാലകൃഷ്ണൻ സി.കെ, എസ്.ഐ നാരായണൻ നായർ. മഞ്ചേശ്വരം എസ് ഐ അൻസാർ, എ.എസ്.ഐ ലക്ഷ്മി നാരായണൻ എസ്.സി.പി.ഒ ശിവകുമാർ. സി.പി.ഒമാരായ രാജേഷ് മണിയാട്ട്,ഓസ്റ്റിൻ തമ്പി, ഗോകുല എസ് വിജയൻ. സുഭാഷ് ചന്ദ്രൻ, നിതിൻ, സാരങ് എന്നിവർ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *