കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ പ്രവർത്തനോദ്‌ഘാടനം ‘ *പിരിസപ്പാട്ട്*’- *2K22* സെപ്റ്റംബർ 9ന്.

Latest കേരളം പ്രാദേശികം

മൊഗ്രാൽ : കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ പ്രവർത്തനോദ്‌ഘാടനം’ *പിരിസപ്പാട്ട്*’- *2K22*2022 സെപ്റ്റംബർ 9ന് വൈകിട്ട് മൊഗ്രാലിൽ വെച്ച് സംഘടിപ്പിക്കാൻ കെ എം കെ എ മൊഗ്രാൽ ചാപ്റ്റർ ഭാരവാഹികളുടെ പ്രഥമ യോഗം തീരുമാനിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ എം മാഹിൻ മാസ്റ്ററുടെ വസതിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സെഡ്.എ മൊഗ്രാൽ സ്വാഗതം പറഞ്ഞു.

മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രവർത്തക സമിതി അംഗങ്ങളായി ബഷീർ അഹമദ് സിദ്ദിഖ്,എം എ. മൂസ, എം ജി അബ്ദുൽ റഹ്മാൻ,മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ,ഹമീദ് കാവിൽ,അഷ്റഫ് കർള,ഹമീദ് പെർവാഡ്, മൂസ ബാസിത്,എം എ അബ്ദുൽ റഹ്മാൻ, അബ്ദുല്ല കുഞ്ഞി നടുപ്പള്ളം,മുഹമ്മദ് ഷാഫി ഉറുമി എന്നിവരെ തെരഞ്ഞെടുത്തു.

ചീഫ് കോർഡിനേറ്റർ ടി. എം ഷുഹൈബ്, വൈസ് പ്രസിഡന്റുമാരായ സിദ്ദീഖ് റഹ്‌മാൻ, താജുദ്ദീൻ മൊഗ്രാൽ,കെ മുഹമ്മദ്‌ കുഞ്ഞി, എ.പി ശംസുദ്ദീൻ സെക്രട്ടറിമാരായ അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ്‌ അബ്കോ, മുഹമ്മദ്‌ സ്മാർട്ട്‌ ചർച്ചയിൽ പങ്കെടുത്തു.സെക്രട്ടറി ടി.കെ അൻവർ തീരുമാനങ്ങൾ വിശദീകരിച്ചു. ട്രഷറർ എം. എച്ച് അബ്ദുൽ റഹ്മാൻ ഉറുമി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *