കോവിഡ് വ്യാപനം,ചെറുവത്തൂരിൽ നിയന്ത്രണം കടുപ്പിച്ചു

Latest പ്രാദേശികം

ചെറുവത്തൂർ: കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കൂടുകയും ഡി കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നിയന്ത്രണം കടുപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മുഴുവൻ കടകളും അടച്ചിടണം.

അവശ്യസേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരെയും ഉപയോഗിച്ച് പ്രവർത്തിക്കാം. ധനകാര്യസ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ രണ്ടുവരെ മാത്രം പ്രവർത്തിക്കാം.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മതൽ അഞ്ചുവരെ തുറക്കാം. മറ്റ് കടകൾ, സ്വകാര്യസ്ഥാപനങ്ങൾ, അക്ഷയ ജനസേവനകേന്ദ്രം, ആരാധനാലയങ്ങൾ, ബിവറേജ് ഔട്ട്‌ലെറ്റുകൾ, ഔട്ട്‌ഡോർ സ്പോർട്‌സ്, ഇൻഡോർ ഗെയിംസ്, വിനോദസഞ്ചാരമേഖലയിലെ താമസസൗകര്യങ്ങൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയില്ല.

Leave a Reply

Your email address will not be published. Required fields are marked *