കുറ്റിക്കോല്‍: പ്ലാവിലായില്‍ കോവിഡ് പോസിറ്റീവ് ആയ രോഗിയെ നാട്ടുകാര്‍ തിരിഞ്ഞു നോക്കിയില്ലന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്ലാവിലായ ധര്‍മ്മ ശാസ്താ കലാ കായിക കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു.
വീട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ വാഹനം വിളിക്കുകയും ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവം ചിലര്‍ വ്യക്തിപരമായി പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു. കോവിഡിന്റെ മറവില്‍ ഇത്തരം വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതിനെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും ഭാരവാഹികള്‍ അറിയിച്ചു.