കർണാടകയിൽ നിന്ന് അനധികൃതമായി കാറിൽ കടത്തിയ മദ്യം കുമ്പള എക്സ്സൈസ് പിടികൂടി

Latest പ്രാദേശികം

IB പ്രിവന്റീവ് ഓഫീസർ ബാബുപ്രസാദ് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം 4.55 PM ന് മഞ്ചേശ്വരം താലൂക്കിൽ കുബണൂർ വില്ലേജിൽ ശാന്തിഗുരി – പ്രതാപ് നഗർ റോഡിൽ വെച്ചാണ് KL-14T -1176 എന്ന മാരുതി കാർ പിടികൂടുന്നത്. കർണ്ണാടക സംസ്ഥാനത്ത് മാത്രം വില്പനാധികാരമുള്ള 14.04 ലിറ്റർ മദ്യം കടത്തിയതിനാണ് അറസ്റ്റു. മഞ്ചേശ്വരം ശാന്തിഗുരിയിൽ പരേതനായ കൃഷ്ണയുടെ മകൻ അശ്വത് കുമാറിനെയാണ് അറസ്റ്റു ചെയ്തത്. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഖിൽ A, P.0 .പി.മോഹനൻ , CEOമാരായ P.സുധീഷ് , പ്രസന്നകുമാർ , Ak നസിറുദീൻ, WCEO മെയ് മോൾ ജോൺ, ഡ്രൈവർ സത്യൻ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റിനു പിന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *