കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹി തങ്ങളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ച 2023 ഫെബ്രുവരി 5 മുതല്‍ 19 വരെ നടക്കും. ജില്ലയിലെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളിലൊന്നായ പേരാല്‍ കണ്ണൂര്‍ മഖാമില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച് 14 ദിവസത്തെ മതപ്രഭാഷണ പരമ്പരയും ആത്മീയ മജ്ലിസുകളും നടക്കും.
വിവിധ ദിവസങ്ങളിലായി നടക്കുന്ന ആത്മീയ മജ്ലിസില്‍ കുമ്പോല്‍ സാദാത്തീങ്ങളും, കാസറഗോഡ് ഖാളി പ്രൊ. ആലിക്കുട്ടി മുസ്ല്യാർ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദാത്തീങ്ങള്‍, സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി, കുറാ തങ്ങള്‍, സയ്യിദ് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ്സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം തുടങ്ങിയ പ്രഗല്ഭർ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
മതപ്രഭാഷണ പരമ്പരയില്‍ പേരോട് അബ്ദുറഹ്മാന് സഖാഫി, നൌഷാദ് ബാഖവി, കബീര്‍ ബാഖവി, ഫാറൂഖ് നഈമി, നൌഫല്‍ സഖാഫി കളസ, സിറാജുദ്ദീന് ഖാസിമി പത്തനാപുരം തുടങ്ങിയ പ്രമുഖ പ്രഭാഷകര്‍ മതപ്രഭാഷണം നടത്തും.
ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച് 14 ദിവസവും ചക്കരച്ചോറ് ചീരണിയും ഉച്ചക്കഞ്ഞിയും ഉണ്ടായിരിക്കും. സമാപന ദിവസമായ ഫെബ്രുവരി 19 ന് ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം വരെ പതിനായിരങ്ങള്‍ക്ക് ചീരണി വിതരണത്തോടെ 14 ദിവസം നീണ്ടു നില്ക്കുന്ന ഉറൂസ് സമാപിക്കും.
ഉറൂസ് നേര്‍ച്ചയുടെ വിജയത്തിന് വേണ്ടി എസ്.എ.ആമു ഹാജി ചെയര്‍മാനും ടി.എ.മൊയ്തീന് ഹാജി ജനറല്‍ കണ്‍വീനറുമായി മുപ്പത്തഞ്ചംഗ സ്വാഗത സംഘം രൂപീകരിച്ചു.
ടി.കെ.ഇസ്മായില്‍ ഹാജിയാണ് ട്രഷറര്‍. റഫീഖ്.കെ.എം, അബ്ദുല്‍ റഹ്മാന് ഹാജി കുളങ്കര എന്നിവർ വൈസ് ചെയര്മാന്മാരും മൊയ്തീന് എന്‍.ബി, അഷ്റഫ്.എ.കെ എന്നിവർ ജോയിന്റ് കണ്‍വീനര്‍മാരുമാണ്.