കുമ്പള:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ടൗണിനെ തുടര്‍ന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും, പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കുമ്പള വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒന്നാം ലോക്ക് ഡൗണ്‍ കാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിലും, കുമ്പളയിലും നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഇപ്പോള്‍ വീണ്ടും അനിശ്ചിതമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നത് വ്യാപാരികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കടകള്‍ തുറക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ വലിയ സാമ്പത്തീക പ്രതിസന്ധിയാണ് വ്യാപാരി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്.
കുമ്പള വ്യാപാരി കൂട്ടായ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നടത്തിയ യോഗത്തില്‍ ഹമീദ് കാവില്‍ അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് കുട്ടീസ്, അമ്മി ഴാറ, നിയാസ് കുമ്പള, ഹംസ മൊഗ്രാല്‍, എം എ മൂസ, മുസ്തഫ ബാഗ് പാലസ്, സിബു റാംപ്, സാബിത്ത് മൊബൈല്‍ ഹട്ട്, ഇര്‍ഷാദ് കുമ്പള, മൂസ വലിയവളപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഹമ്മദ് സ്മാര്‍ട്ട് സ്വാഗതം പറഞ്ഞു.
