കോവിഡ് ബോധവല്‍ക്കരണത്തിന് ബ്ലോഗുമായി കുറ്റിക്കോല്‍ മാഷ് ടീം കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച് മുരളിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു

Latest പ്രാദേശികം

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടം നടപ്പാക്കിയ മാഷ് പദ്ധതിയുടെ ഭാഗമായ കുറ്റിക്കോല്‍ പഞ്ചായത്തിലെ മാഷ് അധ്യാപകരുടെ കൂട്ടായ്മ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബ്ലോഗ് തയ്യാറാക്കി പുത്തന്‍ മാതൃകയായി. ബ്ലോഗിന്റെ ഉദ്ഘാടനം കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. മുരളിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു നിര്‍വഹിച്ചു. ബന്തടുക്ക സ്‌കൂളിലെ അധ്യാപകനായ കെ.സുകുമാരന്‍ മാഷാണ് ബ്ലോഗ് തയ്യാറാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭനകുമാരി , സെക്രട്ടറി ജയന്‍.പി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. മാഷ് കോര്‍ഡിനേറ്റര്‍ എം.ശശിധരന്‍ ബേത്തൂര്‍പ്പാറ സ്വാഗതവും, സുകുമാരന്‍ കെ നന്ദിയും പറഞ്ഞു.
മാഷ് അധ്യാപകരായ ഗോപിനാഥന്‍ കെ, പ്രകാശന്‍, സുനില്‍കുമാര്‍ കരിച്ചേരി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *