പട്ല: സ്റ്റാർ പട്ലയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടികളിൽ ക്ലബ് ചെയർമാൻ പി.മുഹമ്മദ് അസ്ലം പതാക ഉയർത്തി.
മധൂർ പഞ്ചായത്ത് പ്രസിഡണ്ട് ബാലകൃഷ്ണ കെ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ മുഖ്യാതിഥി ആയിരുന്നു.
സിനിമാ സാംസ്കാരിക പ്രവർത്തകൻ ജി.ബി വത്സൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗം നസീറ മജീദ്, എം.എ മജീദ്, എച്ച് കെ അബ്ദുറഹിമാൻ, സി എച്ച് അബൂബക്കർ പി അബ്ദുൽ കരീം തുടങ്ങിയവർ ആശംസകളർപ്പിച്ചു.
ഇരുന്നൂറോളം കുട്ടികൾക്കായി നടത്തിയ മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനങ്ങൾ എച്ച് കെ മൊയ്തു, എം.പി അബദുൽ കരീം, , മജീദ് പട്ല കുന്നിൽ, നാസർ അബൂ ബക്കർ എന്നിവർ ചേർന്ന് നടത്തി.
ഹമീദ് കാവിൽ, പി.സി അഹമ്മദ്, ചെറിഷ്മ ഹനീഫ്, സായിക്ക ഫയാസ്, ഡൽന ഡാലി എന്നിവർ വിധികർത്താക്കളായി.
അശ്രഫ് കുമ്പള സ്വാഗതവും ആസിഫ് എം.എ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കോർഡിനേറ്റർമാരായ റഷീദ് പട്ല, ഫയാസ് അഹമ്മദ്, അശ്രഫ് സാക്ക് പരിപാടികൾ നിയന്ത്രിച്ചു.
