തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി

Latest

തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി. തമിഴ്നാട് കേഡറില്‍ ഐ എ എസ് ഉദ്യോഗസ്ഥയായ അനുജോര്‍ജാണ് സ്റ്റാലിന്റെ സെക്രട്ടറി മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് പടൂര്‍ സ്വദേശിനിയായ അനുജോര്‍ജ് തിരുവനന്തപുരം വിമന്‍സ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം ജെഎന്‍യുവിലായിരുന്നു തുടര്‍ വിദ്യാഭ്യാസം. 

സോഷ്യോളജിയില്‍ എംഎയും എംഫിലും പൂര്‍ത്തിയാക്കിയശേഷമാണ് യുപിഎസ്സി എഴുതുന്നത്. 27 വയസില്‍ ഐഎഎസ് ഓഫീസറായി തമിഴ്നാട് കേഡറില്‍ ചുമതലയേറ്റു. ഇന്‍ഡസ്ട്രിസ് കമ്മീഷണര്‍ ആന്‍ഡ് ഡയറക്ടര്‍ ഓഫ് ഇന്‍ഡസ്ട്രീസ് കോമേഴ്സ് എന്നീ ചുമതലകള്‍ വഹിച്ചു വരികയായിരുന്നു. അഴിമതിയില്ലാത്തവരും പ്രവര്‍ത്തന മികവ് കാട്ടിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തപ്പോഴാണ് കൂട്ടുകാര്‍ അനുവെന്ന് സ്നേഹപൂര്‍വം വിളിക്കുന്ന അനുജോര്‍ജിനു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സ്ഥാനം ലഭിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *