ഇൻസ്റ്റഗ്രാം വഴി പ്രണയം ; പെൺകുട്ടി വിഷം കഴിച്ചു, യുവാവ് പോലീസ് പിടിയിലായി

Latest

കാഞ്ഞങ്ങാട്:

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുമായി രണ്ടു ദിവസം കാഞ്ഞങ്ങാട്ടെ ലോഡ്‌ജിൽ താമസിച്ച യുവാവ് അറസ്റ്റിൽ.

 

കൊടവലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ ദേവനന്ദനെ (20)യാണ് വളപ്പട്ടണം എസ് ഐ സി എം വിപിൻ

അറസ്റ്റു ചെയ്ത‌ത്.

 

ലോഡ്‌ജിൽ താമസിച്ചതിന് ശേഷം ദേവനന്ദൻ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതിൽ മനം നൊന്ത് പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യ

യ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്.

 

ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയും ദേവനന്ദനും പരിചയപ്പെട്ടത്.

പിന്നീട് പ്രണ യത്തിലായി. ഒരാഴ്‌ച മുമ്പ് ദേവനന്ദൻ പെൺകുട്ടിയെ ഫോൺ ചെയ്യുകയും

പുറ

ത്തേയ്ക്ക് കറങ്ങാൻ പോകാമെന്നു പറഞ്ഞ് കാഞ്ഞങ്ങാട്ടേക്കു വിളിച്ചു കൊണ്ടു പോവുകയായിരുന്നു. അടുത്ത സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുന്നു വെന്നാണ് പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നത്.

കാഞ്ഞങ്ങാട്ടെത്തിയ ശേഷം ദേവനന്ദൻ പെൺകുട്ടിയെയും കൂട്ടി പലസ്ഥലങ്ങളിൽ കറങ്ങി നടക്കുകയും കാഞ്ഞങ്ങാട്ടെ

ലോഡ്ജിൽ മുറിയെടുത്ത് രണ്ടു ദിവസം താമസിക്കുകയും ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *