മലയാളി ​വ്ലോഗർ റിഫ മെഹ്​നൂസ്​ ദുബൈയിൽ മരിച്ച നിലയിൽ

Latest കേരളം

ദുബൈ: പ്രശസ്ത ​വ്ലോഗറും ആൽബം താരവുമായ കോഴിക്കോട്​ ബാലുശേരി സ്വദേശി അരനാട്ടിൽ റിഫ മെഹ്​നൂവിനെ (20) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്താണ്​ മരിച്ചത്​.ആത്​മഹത്യയാണെന്ന്​ സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ്​ മെഹ്​നൂവിനൊപ്പമായിരുന്നു താമസം.

കഴിഞ്ഞ മാസമാണ്​ റിഫ ദുബൈയിൽ എത്തിയത്​. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിച്ച് ഖബറടക്കാനുള്ള ശ്രമം നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *